Uncategorized

വിമാനത്താവളം റോഡ്: ഭൂവുടമകൾ യോഗം ചേർന്നു

കേളകം: മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതയുമായി ബന്ധപ്പെട്ട്സ്ഥലവും കെട്ടിടവും വീടുകളും നഷ്ടപ്പെടുന്നവരുടെ യോഗം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേർന്നു. വീടുകൾക്കും മറ്റ് നിർമ്മിതികൾക്കും കാലപ്പഴക്കം കണക്കാ ക്കിനഷ്ടപരിഹാരം നൽകുമെന്ന തീരുമാനം പിൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പറും എയർപോർട്ട് റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാനുമായ ജോണി പാമ്പാടിയിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജിൽസ് എം. മേക്കൽ നിലവിലെ സാഹചര്യം വിശദീകരിച്ചു. ജെ. ദേവദാസൻ, ജേക്കബ്ചോലമറ്റം, ജോസഫ് പള്ളിക്കാമഠം, എം.പി പങ്കജാക്ഷി, മേരി റോയ്കൊല്ലറാത്ത്, ഷാഹുൽ ഹമീദ്, പൊന്നപ്പൻ കൊല്ലപ്പിള്ളിൽ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button