Uncategorized

400 കോടി വിലമതിക്കുന്ന ബസ് സ്റ്റാന്‍ഡ് ഭൂമി ലുലു മാളിന് നല്‍കാന്‍ സര്‍ക്കാര്‍; പ്രക്ഷോഭവുമായി സിപിഐഎം

വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

പ്രാദേശിക വ്യാപാരികളുടെയും പൊതുമുതലിന്റെയും വകുപ്പില്‍ സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകളെ സഹായിക്കുകയാണ്. ഇത് വികസനമല്ല. ഇത് സാമ്പത്തിക കോളനിവല്‍ക്കരണമാണെന്നും സിപിഐഎം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണത്തിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്നതിന് ലുലുവിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബാബു റാവുവും ഡി കാശിനാഥും പ്രക്ഷോഭത്തെ നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button