Uncategorized

ബീറ്റ് ഫോറസ്റ്റ് ഓഫീസർ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി: തോല്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളം ചത്തിയറ മിഥുൻ ഭവനിൽ വിപിൻ ആർ. ചന്ദ്രനാ(41)ണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപിൻ അസുഖ ബാധിതനായതിനാൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. തോല്പെട്ടിയിലെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപത്തെ ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ പത്തുവർഷമായി ജില്ലയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്തുവരികയാണ് വിപിൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button