Uncategorized

മാനന്തവാടി നഗരസഭയിലെപഞ്ചാര ക്കോല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്

മാനന്തവാടി:മാനന്തവാടി നഗരസഭയിലെപഞ്ചാര ക്കോല്ലിയിൽ കാട്ടുപോത്തിൻ്റെ ആക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക് പ്രദേശവാസിയായ.ചക്കംകോല്ലി വിജയൻ (43) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം
മൂന്ന് മണിയോടെ പഞ്ചാരക്കോല്ലിഎസ്റ്റേറ്റിലെ ഒമ്പതാം ബ്ലോക്കിലാണ്സംഭവം. തുടയിൽ ഗുരുതര പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമ സമയത്ത് കൂടെ ഉണ്ടായിരുന്ന ഉണ്ണി തെക്കംങ്കോല്ലി പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന്പൊതുപ്രവർത്തകനായ സുഹൈർ പഞ്ചാരക്കോല്ലിയുടെ നേതൃത്വത്തിലാണ് പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ബേഗൂർ റെയ്ഞ്ച് ഓഫീസർ എസ് രഞ്ജിത്ത് കുമാർ വനപാലകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button