Uncategorized
കണ്ണൂരിൽ സ്വകാര്യ ബസിൻ്റെ മരണപാച്ചിൽ വീണ്ടും ജീവനെടുത്തു

കണ്ണൂർ: സ്വകാര്യ ബസിൻ്റെ മരണപാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണൂർ താണയിൽ സ്വകാര്യ ബസിടിച്ച് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്. ദേവനന്ദ് സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
സ്കൂട്ടർ യാത്രികനെ ഇടിച്ച് ദേഹത്തൂടെ ബസ് കയറി ഇറങ്ങി. കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോളജിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം. സംഭവസ്ഥലത്തുവെച്ച് തന്നെ വിദ്യാർഥി മരിച്ചിരുന്നു എന്നാണ് വിവരം.




