Uncategorized

വാടിത്തളർന്ന അങ്കണവാടികൾ: 7072 എണ്ണം ഇപ്പോഴും വാടക കെട്ടിടത്തിൽ, ആയമാർക്ക് അവധിയുമില്ല ശമ്പളവർധനയും….

കല്പറ്റ: സംസ്ഥാനത്തെ അങ്കണവാടികൾ സ്മ‌ാർട്ടാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പരാധീനതകൾക്കു നടുവിലാണ് മിക്കതും. ആകെ 33,120 അങ്കണവാടികളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 227 എണ്ണം മാത്രമാണ് സ്മാർട്ട്. 7072 അങ്കണവാടികൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കുട്ടിക്കസേര, മേശ, ചുമരിലെങ്ങും കൗതുകമുണർത്തി പല നിറങ്ങളിലുള്ള വരകൾ, സ്‌മാർട്ട് ടിവി, കാർട്ടൂൺ, മ്യൂസിക്, വിവിധതരം കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താനാണ് ആലോചനയെങ്കിലും സ്വന്തമായി കെട്ടിടം പോലുമില്ലാത്തവക്ക് ഇവയൊക്കെ എങ്ങനെ സാധിക്കും. ചുമരില്ലാതെ ചിത്രം വരക്കുന്നപോലെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button