Uncategorized

അന്നം അഭിമാനം പദ്ധതിക്ക് 10 ദിവസത്തെ ഭക്ഷണം നൽകി സീനിയർ ഹിന്ദു പത്രത്തിന്റെ മുൻ സബ് എഡിറ്റർ കൃഷ്ണകുമാറും

ഇരിട്ടി പോലീസും ജെ സി ഐ ഇരിട്ടിയും ചേർന്ന് നടത്തി വരുന്ന വിശപ്പു രഹിത ഇരിട്ടി – അന്നം അഭിമാനം പദ്ധതിക്ക് 5 ദിവസത്തെ ഭക്ഷണം സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടി യും തുടർന്നുള്ള 5 ദിവസത്തെ ഭക്ഷണം ഹിന്ദു പത്രത്തിന്റെ മുൻ സബ് എഡിറ്റർ കൃഷ്ണകുമാറും നൽകി. ഇരിട്ടി പോലീസ്
സബ് ഇൻസ്‌പെക്ടർ രാജ് നവാസ്, പോലീസ് ഓഫീസർമാരായ പ്രകാശൻ കെ, ഷിനോജ് എന്നിവർ ഏറ്റു വാങ്ങി.
സീനിയർ ചേമ്പർ മുൻ ദേശീയ പ്രസിഡന്റ്‌ ശിവാനന്ദൻ, ദേശീയ സെക്രട്ടറി ജനറൽ
എം വാസുദേവൻ, ദേശീയ മുൻ വൈസ് പ്രസിഡന്റ്‌ അഡ്വ ആന്റണി പുളുയൻമാക്കൾ, ദേശീയ ഗവർണിങ് ബോർഡ്‌ അംഗം ഡോ ജി ശിവരാമകൃഷ്ണൻ, അന്നം അഭിമാനം പദ്ധതി കൺവീനർ വിജേഷ് ഒ, കമ്മിറ്റി അംഗം കെ സുരേഷ് ബാബു, സീനിയർ ചേമ്പർ ഇരിട്ടി സെക്രട്ടറി എ കെ ഹസ്സൻ, ട്രഷറർ വി എം നാരായണൻ, സജീഷ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button