Uncategorized

ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെഎസ്‍‍യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; മാർച്ച് കീമിൽ അനാസ്ഥ ആരോപിച്ച്

തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര്‍ ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.

കനത്ത മഴയില്‍ ഠാണാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മെയിന്‍ റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ കെ എസ് യു പ്രവര്‍ത്തകര്‍ ശ്രമിക്കുകയും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ സമരം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച്ച രാവിലെ 10.30 ന് നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ച് ആരംഭിച്ചത് 12 മണിയോടെയാണ്. രാവിലെ മുതല്‍ പൊലീസ് മെയിന്‍ റോഡില്‍ ഗതാഗതം തിരിച്ച് വിട്ടതിനെ തുടര്‍ന്ന് പട്ടണത്തില്‍ ഗതാഗത തടസ്സവും നേരിട്ടിരുന്നു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അവസാനം അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button