‘മനോഹരമായ സ്ഥലങ്ങളും നല്ല കുറെ ആളുകളും’; കളക്ടർ ബ്രോ ഇവിടെ ഹാപ്പിയാണ്, അര്‍ജുൻ പാണ്ഡ്യൻ തൃശൂര്‍ കളക്ടറായി ചുമതലയേറ്റ് ഒരു വര്‍ഷം

തൃശൂര്‍: ജോലി ചെയ്തതിൽ ഏറ്റവും മനോഹരമായ സ്ഥലവും മനുഷ്യരെയും കണ്ടത് തൃശൂർ ആണെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുൻ പാണ്ഡ്യൻ. ഇടുക്കി എസ്റ്റേറ്റ് മേഖലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച അർജുൻ പ്രതിസന്ധികളോടും പരാധീനതകളോടും പൊരുതിയാണ് ഐ എ എസ് നേടിയെടുത്ത്.
സംസാരവും പെരുമാറ്റവും കൊണ്ട് ജനകീയനായ തൃശൂരുകാരുടെ സ്വന്തം കളക്ടർ ബ്രോ തൃശൂർ കളക്ടറായി ചുമതലയേറ്റിട്ട് ഒരു വർഷം പിന്നിടുകയാണ്. തൃശൂര്‍ പൂരം ഉൾപ്പെടെയുള്ള ചുമതലകൾ മനോഹരമായി നിറവേറ്റാനും വാ വായിക്കാം, മീറ്റ് ദി കളക്ടർ പോലുള്ള പദ്ധതികൾ വിജയകരമായി മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചതിന്‍റെയും സന്തോഷവും സമാധാനവുമാണ് കളക്ടർക്ക് ഒന്നാം വാർഷികത്തിൽ പങ്കുവെക്കാനുള്ളത്.
പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയതെങ്കിലും വളരെ നല്ല ഓര്‍മകളാണ് തൃശൂരിൽനിന്നുണ്ടായതെന്ന് അര്‍ജുൻ പാണ്ഡ്യൻ പറഞ്ഞു. ജീവിതത്തിലെ തന്നെ ഏറ്റവും നല്ല സമയമാണ് കടന്നുപോയത്. തൃശൂര്‍ പൂരത്തിലെ എല്ലാം ആദ്യമായിട്ടാണ് കാണുന്നത്. പൂരത്തിൽ പങ്കെടുക്കുന്നതും കാണുന്നതും സംഘാടനത്തിന്‍റെ ഭാഗമാകുന്നതുമെല്ലാം ആദ്യത്തെ അനുഭവമാണ്. പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ട് കണ്ടപ്പോള്‍ അത് സാമ്പിള്‍ ആണോയെന്ന് അതിശയിച്ച് പോയി. കാര്യങ്ങള്‍ നിരീക്ഷിക്കേണ്ടതിനാൽ അടുത്തുനിന്നാണ് വെടിക്കെട്ട് അടക്കം കണ്ടത്. അപ്പോള്‍ തന്നെ നല്ല എഫക്ടുള്ള വെടിക്കെട്ടാണെന്ന് മനസിലായി. പിന്നീട് പ്രധാന വെടിക്കെട്ടും




