Uncategorized

അമ്മയും ഒപ്പം താമസിക്കുന്ന സുഹൃത്തും ചേർന്ന് 12 കാരനെ ട്യൂഷന് പോകാത്തതിന് മർദിച്ചതായി പരാതി

തിരുവനന്തപുരം: അമ്മയും ആൺ സുഹൃത്തും ചേർന്ന് 12 കാരനെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം നടന്നത്. ട്യൂഷന് പോകാത്തതിന് അമ്മയും ആൺ സുഹൃത്തും ചേർന്ന് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ചൂരൽ കൊണ്ട് അടിച്ചു മുറിവേൽ പിക്കുകയും ചെയ്തതായി പരാതിയുണ്ട്.

മർദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കഴക്കൂട്ടം ‌സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയും രേഖ പ്പെടുത്തിയിട്ടുണ്ട്. 3 ദിവസം മുൻപാണ് സംഭവം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button