Uncategorized
മൊബൈലില്‍ കുത്തിയിരുന്നു, പരീക്ഷയിൽ മാർക്ക് കുറഞ്ഞു, അച്ഛനുമമ്മയും മകനെ വീട്ടിൽ നിന്നും പുറത്താക്കി

ചൈനയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും പുറത്താക്കി. മധ്യ ഹുനാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഹുവൈഹുവയിലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ കടുത്ത മത്സരമുള്ള ദേശീയ കോളേജ് പ്രവേശന പരീക്ഷയായ ഗാവോകാവോയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് മാതാപിതാക്കൾ സിയാവോകായ് എന്ന വിദ്യാർത്ഥിയെ വീട്ടിൽ നിന്നും പുറത്താക്കിയത്. പ്രസ്തുത പരീക്ഷയിൽ സിയാവോകായ് 750 -ൽ 575 മാർക്ക് നേടിയിരുന്നു. പൊതു നിലവാരമനുസരിച്ച് ഈ സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യത്തെ മുൻനിര സർവകലാശാലകളിൽ പ്രവേശനം നേടാൻ ഈ മാർക്ക് പോരായെന്ന് ചൂണ്ടിക്കാട്ടിയാണ് സിയാവോയെ മാതാപിതാക്കൾ പുറത്താക്കിയത്.




