നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കണം: അവസാന തീയതി 21

തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് യുജി- 2025 ഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. 21ന് രാത്രി 11.59 വരെ ഓൺലൈനിലാണ് ഫലം അപ്ലോഡ് ചെയ്യേണ്ടത്.
എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കൽ കോഴ്സുകൾക്കും അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ബിഎസ്സി (ഓണേഴ്സ്) കോ—ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ബിഎസ്സി (ഓണേഴ്സ്) അഗ്രി ബിസിനസ് മാനേജ്മെൻ്റ്, ബിഎസ്സി (ഓണേഴ്സ്) കാലാവസ്ഥാ വ്യതിയാനം ആൻഡ് പരിസ്ഥിതി ശാസ്ത്രം, ബിടെക് ബയോടെക് ഫിഷറീസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം.
സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശന പരീക്ഷാ കമീഷണർക്ക് കീം 2025ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചവർക്കാണ് ഇത്തരത്തിൽ പ്രവേശനം നേടാനാകുക. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം സമർപ്പിക്കാത്തവരെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പരീക്ഷാ ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല.
: www.cee.kerala.gov.in.
: 0471-2332120, 0471-2338487.




