പിഎസ്‍സി : ഒഎംആർ പരീക്ഷയും അഭിമുഖവും നടത്തുന്നു

തിരുവനന്തപുരം : പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്‌തികകളിലേക്ക് ഒഎംആർ പരീക്ഷയും അഭിമുഖവും നടത്തുന്നു.
ഒഎംആർ പരീക്ഷ
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 08/2024), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടികജാതി/പട്ടികവികസന കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്ക് 2025 ജൂലൈ 23 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒഎംആർ പരീക്ഷ നടത്തും.
കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 38/2024), ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 38/2024), ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 84/2024) തസ്തികകളിലേക്ക് ജൂലൈ 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്) (കാറ്റഗറി നമ്പർ 668/2023) തസ്തികയിലേക്ക് 2025 ജൂലൈ 22, 23, 25 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (കെമിസ്ട്രി) (കാറ്റഗറി നമ്പർ 633/2023) തസ്തികയിലേക്ക് ജൂലൈ 30, 31, ആഗസ്ത് 1 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള നാലാംഘട്ട അഭിമുഖം ജൂലൈ 22, 23, 25 തിയതികളിൽ പിഎസ്‌സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0495 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഒഎംആർ ഉത്തരകടലാസുകൾ നീക്കം ചെയ്യും
2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച തസ്‌തികകളുടെയും അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടെയും, തുടർനടപടികൾ അവശേഷിച്ചിട്ടില്ലാത്ത ഒഎംആർ ഉത്തരകടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരകടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പിഎസ്സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




