Uncategorized
‘വൈകീട്ട് എനിക്ക് എന്തെങ്കിലും തിന്നാൻ വച്ചേക്കണം എന്ന് പറഞ്ഞാണ് ചേട്ടൻ പോയത്, പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹം’; മിഥുൻ്റെ അനിയൻ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനു പിന്നാലെ ചേട്ടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മിഥുന്റെ അനിയൻ. വൈകീട്ട് എനിക്ക് എന്തെങ്കിലും കഴിക്കാൻ വച്ചേക്കണം എന്ന് പറഞ്ഞാണ് ചേട്ടൻ പോയതെന്ന് അനിയൻ. ഇംഗ്ലീഷ് പഠിക്കാനിരിക്കുമ്പോൾ അമ്മൂമ്മയും അപ്പൂപ്പനും ഓട്ടോയിൽ വന്നാണ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്നും അനിയൻ പറഞ്ഞു. മിഥുന് ഒരു പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹമെന്ന് അനിയൻ നേരത്തെ പങ്കുവച്ചിരുന്നു.




