Uncategorized
സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; 1000 കോടി രൂപ കടമെടുക്കാൻ നീക്കം

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ വീണ്ടും വായ്പ എടുക്കുന്നു.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുക. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയിൽ നിന്ന് കടപത്രം വഴി സർക്കാർ ശേഖരിച്ചിരുന്നു അതിന് പിന്നാലെയാണ് വീണ്ടും ആയിരം കോടി രൂപയുടെ വായ്പ സർക്കാർ എടുക്കുന്നത്.




