Uncategorized

‘പണി 2’ അല്ല, ഇനി ‘ഡീലക്സ്’; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് ജോജു ജോര്‍ജ്

നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോർജ്ജ്, സംവിധായകനെന്ന നിലയിലും സിനിമാ ലോകത്തേക്ക് മികച്ച അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ ജോജുവിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ‘പണി’ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ജോജു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ ആ ചിത്രത്തിന്റെ പേരും കഥാപാത്രത്തെക്കുറിച്ചുമുള്ള പുതിയ വിവരങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം.നടി ഉർവശി നായികയായെത്തുന്ന ‘ആശ’ എന്ന ചിത്രത്തിൻ്റെ പൂജാ ചടങ്ങിനിടെയാണ് ജോജു ജോർജ്ജ് പുതിയ പ്രഖ്യാപനം നടത്തിയത്. ആരാധകർ ‘പണി 2’ എന്ന് കരുതിയ തൻ്റെ അടുത്ത ചിത്രത്തിന് ‘ഡീലക്സ്’ എന്നാണ് പേരെന്ന് അദ്ദേഹം വെളിപ്പെടുത്തി. “‘പണി’യുമായി ഈ പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ല, ഇത് തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ്,” ജോജു പറഞ്ഞു. ചിത്രത്തിലെ നായക കഥാപാത്രമായ ‘ഡീലക്സ് ബെന്നി’ എന്ന പേരിൽ നിന്നാണ് ചിത്രത്തിന് ‘ഡീലക്സ്’ എന്ന് പേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ‘പണി’ എന്ന ചിത്രത്തിൽ, അടുപ്പക്കാർ ഗിരിയേട്ടൻ എന്ന് വിളിക്കുന്ന ‘ഗിരി’ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button