Uncategorized
2025ല്‍ അഞ്ച് മാസത്തിനിടെ റെയില്‍വേ ട്രാക്കില്‍ ജീവന്‍ നഷ്ടപ്പെട്ടത് 453 പേര്‍ക്ക്; കണക്കുകള്‍ ഇങ്ങനെ

റെയിവേ ട്രാക്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കണക്ക് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസം മാത്രം 453 പേരാണ് റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് കേന്ദ്ര റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്.




