Uncategorized
‘കരുതിക്കൂട്ടിയുള്ള തിരക്കഥ, പ്രതിയെ രക്ഷിക്കാനുള്ള അതിബുദ്ധി’; നവീൻബാബു മരണത്തിലെ കുറ്റപത്രത്തിനെതിരെ ബന്ധു

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ട കുറ്റപത്രത്തില്‍ പ്രതികരണവുമായി നവീൻ ബാബുവിൻ്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍. കളക്ടര്‍ മന്ത്രിയെ വിവരം അറിയിച്ചത് എന്നാണെന്ന് പോലീസ് അന്വേഷിച്ചോയെന്ന് അനില്‍ ചോദിച്ചു. മന്ത്രി സാക്ഷിയാണോയെന്നും അദ്ദേഹം ആരാഞ്ഞു. നവീന്‍ ബാബുവിന് തെറ്റ് പറ്റിയതായി അദ്ദേഹം പറഞ്ഞതായും ഇക്കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. ഇതിലായിരുന്നു അനില്‍ പി നായര്‍ പ്രതികരിച്ചത്.




