Uncategorized
നിമിഷ പ്രിയയുടെ മോചനം: തലാലിന്റെ കുടുംബത്തെ വീണ്ടും കണ്ടു, ഗോത്ര തലവന്മാരും ആയും ചർച്ച നടത്തി, ശുഭപ്രതീക്ഷയെന്ന് മധ്യസ്ഥ സംഘം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ സംഘം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കുന്നതിനെതിരെ തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.




