Uncategorized

നൂറ് ജില്ലകൾക്കായി നീക്കിവച്ചത് 24000 കോടി രൂപ, പ്രയോജനം ലഭിക്കുക 1.7 കോടി പേർക്ക്; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ദില്ലി: കാർഷിക മേഖലയിൽ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന എന്ന പേരിലാണ് പദ്ധതി. 100 കർഷക ​​ജില്ലകളെ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് 24000 കോടി രൂപ കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുണ്ട്. രാജ്യമാകെയുള്ള 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 6 വർഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമ മന്ത്രിസഭാ യോ​ഗത്തിലാണ് പദ്ധതിക്കായി പണം നീക്കിവെക്കാൻ തീരുമാനിച്ചത്. ക‍ാർഷിക രംഗത്തെ പ്രധാന നൂറ് ജില്ലകളിൽ ഉൽപ്പാദനം വളർത്താനും സുസ്ഥിര കൃഷി വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button