Uncategorized

വിസി മോഹൻ കുന്നുമ്മലിൻ്റെ പുതിയ ഉത്തരവും നടപ്പായില്ല; റജിസ്ട്രാർ അനിൽകുമാർ ഇന്ന് സർവകലാശാലയിൽ എത്തിയത് ഔദ്യോഗിക വാഹനത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാല റജിസ്ട്രാർ അനിൽകുമാറിന് അനുവദിച്ച ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള വിസിയുടെ ഉത്തരവ് നടപ്പായില്ല. റജിസ്ട്രാർ അനിൽകുമാർ ഇന്ന് തനിക്ക് സർവകലാശാല അനുവദിച്ച ഔദ്യോഗിക വാഹനത്തിൽ ജോലിക്കെത്തി. സെക്യൂരിറ്റി ഓഫീസറോട് കാർ ഗ്യാരേജിൽ സൂക്ഷിക്കാനും വാഹനത്തിൻ്റെ താക്കോൽ മിനി കാപ്പന് നൽകാനുമായിരുന്നു ഉത്തരവ്. എന്നാൽ തനിക്ക് സ്വന്തം വാഹനമില്ലെന്ന് പറഞ്ഞ റജിസ്ട്രാർ സർവകലാശാല നൽകുന്ന വാഹനത്തിലേ ജോലിക്കെത്താനാവൂ എന്ന് വ്യക്തമാക്കി. കെ എസ് അനിൽകുമാറിൻ്റെ ഡ്രൈവറിൽ നിന്ന് കാറിൻ്റെ താക്കോൽ വാങ്ങാനാണ് സെക്യൂരിറ്റി സൂപ്രണ്ടിനോട് വിസി ആവശ്യപ്പെട്ടത്. എന്നാൽ ഇത് നടപ്പാകാതെ വന്നതോടെ സെക്യൂരിറ്റി സൂപ്രണ്ടിനെതിരെ നടപടിയെടുത്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button