Uncategorized
നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്‍റെ കാര്യത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറെന്നും ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയ്യാർ ആണെന്നും മന്ത്രി അറിയിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കിയത്.




