Uncategorized
‘താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർക്ക് അധികാരമില്ല’; അപ്പീൽ ഹൈക്കോടതി തള്ളി, ഗവർണർക്ക് തിരിച്ചടി

താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്.
സ്ഥിര വി.സി നിയമന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. വിദ്യാർഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി.സി നിയമനത്തിൽ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഡിവിഷൻ ബഞ്ച് പറയുന്നു. താൽക്കാലിക വി.സിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു.




