Uncategorized
ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍; ജനറല്‍ബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു

ബാറ്ററി ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ ജനറല്‍ബോഡി യോഗവും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ഇരിട്ടി വ്യാപാര ഭവനില്‍ വച്ച് നടന്നു.ഇരിട്ടി മേഖല പ്രസിഡന്റ് കെ. ആർ രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഇ. കെ അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇരിട്ടി മേഖല സെക്രട്ടറി ഷിബു അബ്രഹാം,കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ്,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാർ,ഇരിട്ടി മേഖല ട്രഷറർ സിനോജ് അഗസ്ത്യൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.




