യുവജന ദിനാഘോഷം സംഘടിപ്പിച്ചു

കേളകം : കെസിവൈഎം വെള്ളൂന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂന്നി പ്രൊവിഡൻസ് ദേവാലയത്തിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. യുവജന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ കൊല്ലംപറമ്പിൽ അധ്യക്ഷ വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ആൻമരിയ പനച്ചിക്കൽ സ്വാഗതം ആശംസിച്ചു. രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. ആനിമേറ്റർ സിസ്റ്റർ എൽസി എസ്. എച്ച് , രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, ട്രസ്റ്റി ഷാജി കാക്കരമറ്റത്തിൽ, എൽവിൻ കുന്നുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി രൂപത സംഘടിപ്പിച്ച ഗ്രീൻ ഫ്യുച്ചർ പരിസ്ഥിതി വാരാചരണത്തിൽ വെള്ളൂന്നി യൂണിറ്റ് മാനന്തവാടി രൂപതയിലെ മികച്ച യൂണിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആഘോഷ പരിപാടികൾക്ക് മേഖല സിൻഡിക്കേറ്റ് അംഗം ആൻലിനറ്റ് നമ്പിക്കുന്നേൽ, യൂണിറ്റ് ട്രഷർ ജെമിൽ ഓലിക്കൽ, യൂണിറ്റ് അംഗം അബിൻ തേമാംകുഴി, ജോയിൻ സെക്രട്ടറി ഡിയ കൊച്ചുപുരയ്ക്കൽ, കോർഡിനേറ്റർ ആഞ്ജലീന നമ്പിക്കുന്നേൽ, ട്രസ്റ്റി സിജു വട്ടുകുളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.




