Uncategorized
എ കെ ആന്റണിയുടെ സഹോദരൻ എ കെ ജോൺ അന്തരിച്ചു

മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആൻന്റണിയുടെ സഹോദരൻ എ കെ ജോൺ (75) അന്തരിച്ചു. ചേർത്തല നഗരസഭ മനോരമ കവലയ്ക്ക് സമീപമുള്ള കുടുംബ വീട്ടിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ജേർളി ജോൺ, മകൻ ജോസഫ് ജോൺ. സംസ്ക്‌കാരം നാളെ വൈകിട്ട് 3ന് ചേർത്തല മുട്ടം പള്ളിയിൽ.




