Uncategorized

വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും

ആലപ്പുഴ: വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും. ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ഡോര്‍ അടക്കാതെ സര്‍വ്വീസ് നടത്തി, യാത്രക്കാര്‍ ഇറങ്ങുന്നതിന് മുന്‍പേ ബസ് മുന്നോട്ടെടുത്തു തുടങ്ങിയവയാണ് ഡ്രൈവര്‍ക്കെതിരായ കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. സംഭവത്തില്‍ ബസ് ജീവനക്കാര്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെത്തി വിശദീകരണം നല്‍കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button