Uncategorized

30 വര്‍ഷം പൊലീസിനെ വിദഗ്ധമായി വെട്ടിച്ച് നടന്നു, ഒടുവില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോള്‍ പിടിയില്‍

തിരുവന്തപുരം: മുപ്പത് വര്‍ഷമായി ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പാറശാല പൊലീസ് പിടികൂടി. നിരവധി മോഷണക്കേസിലെ പ്രതിയായ പളുകല്‍ തേരുപുറം സ്വദേശി ജയകുമാറാണ് പിടിയിലായത്. 1996 കാലഘട്ടത്തില്‍ കൊടങ്ങാവിളയിലെ ഒരു വീട് കുത്തിതുറന്ന് പത്ത് പവനിലധികം സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കടന്നു കളയുകയായിരുന്നു.

പേരും രൂപവും മാറ്റി നടക്കുകയായിരുന്ന പ്രതിയെ കണ്ടുപിടിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ ഒരു സാങ്കേതിക വിദ്യയും പ്രതി ഉപയോഗിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. തിരുവന്തപുരം ജില്ലക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായി വേഷം മാറിയാണ് ഇയാള്‍ ജീവിച്ചിരുന്നത്. ഈയടുത്ത് കാട്ടാക്കടയിലെ പെണ്‍ സുഹ്യത്തിനെ കാണാന്‍ പ്രതി വരുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കായി വലവിരിച്ചത്. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button