ഇൻഡോ – നേപ്പാൾ ഇൻറർനാഷണൽ ലങ്കാടി ടൂർണമെന്റിൽ ഇന്ത്യൻ ടീമുകൾക്ക് മിന്നും വിജയം.ടീമിൽ 9 മലയാളികൾ

പൊക്കാര : നേപ്പാളിലെ പൊക്കാ ര യിൽ വെച്ചുനടന്ന നാലാമത് ഇൻറർനാഷണൽ ഇൻഡോ – നേപ്പാൾ ലങ്കാടി ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് മിന്നും വിജയം. ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിൽ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് നേപ്പാളിലെ പരാജയപ്പെടുത്തി. കേരളം,മഹാരാഷ്ട്ര,ആന്ധ്ര,തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഏഷ്യൻ ലങ്കാടി അസോസിയേഷൻ പ്രസിഡൻറ് അന്നസാഹെബ് എസ് ജോല്ലെ , ജനറൽ സെക്രട്ടറി സുരേഷ് ഗാന്ധി, നേപ്പാൾ ലങ്കാടി അസോസിയേഷൻ സെക്രട്ടറി സുരേഷ് ഷെർഷ്ത്ത തുടങ്ങിയവർ ചേർന്ന് ട്രോഫിയും മെഡലും നൽകി,കേരളത്തിൽനിന്ന് പെൺകുട്ടികളുടെ വിഭാഗത്തിൽ ആറു കുട്ടികളും,ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്ന് കുട്ടികളുമാണ് പങ്കെടുത്തത്.എം.അമയ, തനയദാസ്, നിയ റോസ് ബിജു, ദിയ ആൻ ഡെന്നി, കാതറിൻ ബിജു, എഡ്വിൻ ജോസ് റോബിൻ എല്ലാവരും പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ആണ്, പി.പാർത്ഥിപ്, അമർനാഥ് അനീഷ് ഇരുവരും തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂൾ വിദ്യാർത്ഥികൾ ആണ്, ചൈതന്യാ വിനോദ് മണത്തണ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് +2 കഴിഞ്ഞ് നിൽക്കുന്ന വിദ്യാർത്ഥിനി ആണ്.
കേരള ലങ്കാടി സോസിയേഷൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗേൾസ് ടീമിൻറെ കോച്ചുമായ റെജില സെൽവകുമാർ, തങ്കച്ചൻ കോക്കാട്ട് എന്നിവരാണ് കേരള ടീമിനെ അനുഗമിച്ചത്. വിജയികളെ കേരള ലങ്കാടി അസോസിയേൻ പ്രസിഡൻറ് ഡോ അരുജ് ,വർക്കിംഗ് പ്രസിഡണ്ട് ഗോപാൽ , ജോയിൻറ് സെക്രട്ടറി മുഹമ്മദ് ഷെരീഫ്, ട്രഷറർ സെൽവകുമാർ തുടങ്ങിയവർ അഭിനന്ദിച്ചു.




