Uncategorized

വിപഞ്ചികയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം

ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. മകളുടെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ഉന്നതതല അന്വേഷണം വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം.ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തത്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കണമെന്നും ഷൈലജ പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button