Uncategorized
തടിയന്റവിടെ നസീർ ജയിലിനുള്ളിൽ നിന്നും തീവ്രവാദ പ്രവർത്തനത്തിനായി സംഘത്തെ തയാറാക്കി; ഞെട്ടിക്കുന്ന വിവരങ്ങളുമായി NIA

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. ജയിലിലെ തടവുകാരെ ഒരുമിച്ച്കൂട്ടി ഭീകര പ്രവർത്തനത്തിന് പുതിയ സംഘമുണ്ടാക്കിയെന്ന് എൻഐഎ കണ്ടെത്തി. അറസ്റ്റിലായ ജയിൽ ഡോക്ടറെയും എഎസ്ഐയെയും തീവ്രവാദ റിക്രൂട്ട്മെന്റിന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നുപേരുടെയും റൂട്ട് മാപ്പ് തയാറാക്കി അന്വേഷണം തുടരുകയാണ്.




