Uncategorized
സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, റെക്കോർട്ടിട്ട് വെള്ളിയുടെ വിലയും

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. ഇന്നലെ 440 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,120 രൂപയാണ്. അന്താരാഷ്ട്ര സംഭവ വികാസങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി 960 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 65 രൂപ ഉയർന്നു. ഇന്നത്തെ വില 9140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 55 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7490 രൂപയാണ്. വെള്ളിയുടെ വില റെക്കോർഡിലാണ്. സാധാരണ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 124 രൂപയാണ്.




