Uncategorized
നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അപകടം; 3 കുട്ടികളടക്കം 5 പേർക്ക് പൊള്ളലേറ്റു

പാലക്കാട് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് മൂന്നു കുട്ടികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും കുട്ടികളുടെ മുത്തശ്ശിക്കും പൊള്ളലേറ്റിട്ടുണ്ട്. പാലക്കാട് പൊൽപ്പുളി അത്തിക്കോട് പുളക്കാട് പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37) മുത്തശ്ശി ഡെയ്‌സി (65), മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് പൊള്ളലേറ്റത്. വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.




