Uncategorized

അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്ര സന്ദർശനം: കണ്ണൂരിൽ വൻ സുരക്ഷാ സന്നാഹം; ശനിയാഴ്ച ഗതാഗത നിയന്ത്രണം

കണ്ണൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജരാജേശ്വര ക്ഷേത്രം സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് ഗതാഗത നിയന്ത്രണം.

ശനിയാഴ്ച വൈകിട്ട് 5 മുതൽ അമിത് ഷാ ക്ഷേത്രദർശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തിൽ മറ്റാർക്കും പ്രവേശനമുണ്ടാകില്ല.
ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിയതായതിനാൽ മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങൾ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കി. ക്ഷേത്രത്തിലെത്തുന്ന അമിത് ഷാ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച് തൊഴും. നെയ്യമൃത് വഴിപാടുകളും നടത്തുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button