Uncategorized
എസ്എഫ്ഐ പഠിപ്പുമുടക്കിനിടെ പാചകതൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവം: പരാതിയിൽ കേസെടുത്ത് പേരാവൂർ പൊലീസ്

കണ്ണൂർ: എസ് എഫ് ഐ പഠിപ്പു മുടക്കിനിടെ പേരാവൂർ മണത്തണ ഗവ. സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പാചകത്തൊഴിലാളിയുടെ പരാതിയിൽ കേസെടുത്ത് പേരാവൂർ പോലീസ്. വളയങ്ങാട് സ്വദേശിയായ എസ്എഫ്ഐ വനിതാ പ്രവർത്തകയ്ക്കെതിരെയാണ് കേസ്. പഠിപ്പുമുടക്കാണ് ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു കയ്യേറ്റമെന്ന് പാചകത്തൊഴിലാളി വസന്ത വ്യക്തമാക്കി. ഇതിനിടെ കാലിന് പൊളളലേറ്റെന്നും വസന്ത പറഞ്ഞു.




