Uncategorized

വീട്ടുമുറ്റത്ത് കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

കാർത്തികപുരം: തുണി അലക്കുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് സാരമായ പരിക്ക്. ഉദയഗിരി പഞ്ചായത്തിലെ മാവുംതട്ട് നഗറിലെ പുതുശ്ശേരി കല്യാണിക്കാണ് (65) പരിക്കേറ്റത്. കാലിനും കൈകകൾക്കും ആഴത്തിലുള്ള മുറിവുകളുണ്ട്. കല്യാണിയെ ആലക്കോട് സഹകരണ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ്. വ്യാഴാഴ്ച്‌ച അഞ്ചരയോടുകൂടിയാണ് സംഭവം. മാവുംതട്ടിൽ റോഡിലൂടെ ഓടിവന്ന കാട്ടുപന്നി അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തെ കണ്ട് വീട്ടുമുറ്റത്തെത്തുകയായിരുന്നു. മൂന്നുവയസ്സുകാരിയും മുത്തശ്ശിയും ഉൾപ്പെടെ മുറ്റത്തുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ചന്ദ്രശേഖരനും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button