മണത്തണ സ്കൂളിൽ പഠിപ്പു മുടക്കിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകർ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്തു എന്ന വാർത്ത തീർത്തും വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും ആണ്.

പേരാവൂർ: പഠിപ്പു മുടക്കുമായി ബന്ധപ്പെട്ട് എട്ടുമണിയോടുകൂടി സ്കൂളിൽ ഭക്ഷണം വെക്കേണ്ടതില്ല എന്ന് എസ്എഫ്ഐ പ്രവർത്തകർ പാചക തൊഴിലാളിയെ അറിയിച്ചിരുന്നു. അതിനുശേഷം പഠിപ്പ് മുടക്ക് നടക്കുകയും വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് തിരിച്ചു പോവുകയും ചെയ്തു, എന്നാൽ 11 മണിയോടുകൂടി പ്രാദേശിക ബിജെപി നേതൃത്വംവും പാചക തൊഴിലാളിയും ചേർന്ന് മുൻ നിശ്ചയിച്ച പ്രകാരം എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു എന്ന തരത്തിലുള്ള തെറ്റായ പ്രചരണം നടത്തുകയാണ് ഉണ്ടായത്. സ്കൂൾ പി ടി എ കമ്മിറ്റിക്കും അധ്യാപകർക്കും അവിടെ നടന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന ബോധ്യമുണ്ട്. സർവ്വകലാശാലകൾ കാവി വൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും,രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്കൂൾ ഉച്ചഭക്ഷണം പോലും വലിച്ചെറിഞ്ഞ് കെട്ടുകഥ ഉണ്ടാക്കിയ ബിജെപി അനുഭാവിയായ പാചക തൊഴിലാളി ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെലൂടെ ആവശ്യപ്പെടുന്നു.




