Uncategorized

സ്‌കൂള്‍ സമയമാറ്റം: സമസ്ത- സര്‍ക്കാര്‍ ബന്ധം വഷളാകുന്നു

സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന സമസ്തയുടെ ആവശ്യം പരിഗണിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം കനക്കുന്നു. ഹൈസ്‌കൂളുകളുടെ സമയമാറ്റം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ സമസ്ത നേതാക്കള്‍ സമരമാര്‍ഗത്തിലേക്ക് നീങ്ങുകയായിരുന്നു. സംസ്ഥാനത്തെ ഹൈസ്‌കൂളുകള്‍ക്കാണ് സമയമാറ്റം ബാധകമാവുക. എന്നാല്‍ അത് മദ്രസയില്‍ പഠിക്കുന്ന എല്ലാ കുട്ടികളേയും ബാധിക്കുമെന്നാണ് സമസ്തയുടെ ആരോപണം. ഹൈസ്‌കൂളുകളുടെ ഭാഗമായുള്ള യുപി, എല്‍പി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മദ്രസ പഠനം പറ്റാത്തൊരു സാഹചര്യം ഉണ്ടാകുമെന്നും, അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button