Uncategorized

മഹല്ലുകളില്‍ മുന്‍തൂക്കം; സമസ്തയില്‍ പിടിമുറുക്കി മുസ്‌ലിം ലീഗ്

കോഴിക്കോട്: സമസ്തയില്‍ പിടിമുറുക്കി മുസ്‌ലിം ലീഗ്. മഹല്ലുകള്‍ പിടിക്കാനുള്ള നീക്കത്തിലാണ് ലീഗ് അനുകൂലികള്‍. മഹല്ലുകളിലെ അടിസ്ഥാനതലം മുതല്‍ ജില്ലാതലം വരെയുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പാലക്കാട് ഒഴികെ എല്ലാ ഇടങ്ങളിലും ലീഗ് അനുകൂലികള്‍ക്കാണ് മുന്‍തൂക്കം.16-ാം തീയതിയാണ് സംസ്ഥാന തല തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോള്‍ ആക്ഷേപം ഉയരുന്നുണ്ട്. ജിഫ്രി മുത്തുകോയ തങ്ങളായിരുന്നു പൊതുവെ വരണാധികാരി. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കി എം ടി അബ്ദുള്ള മുസ്ലിയാരെയാണ് വരണാധികാരിയായി നിയമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button