Uncategorized

ന്യൂ മെക്സിക്കോയിലും മിന്നൽ പ്രളയം; 3 മരണം, നദീ തീരത്ത് ക്യാംപ് ചെയ്ത കുടുംബത്തെ കാണാനില്ല, വീട് ഒഴുകി പോയി

മെക്സിക്കോ: അമേരിക്കൻ സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ മൂന്ന് പേര്‍ മരണപ്പെട്ടുവെന്നും നിരവധി പേരെ കാണാതായി എന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ പ്രളയയത്തിൽ നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയിട്ടുണ്ട്. നേരത്തെ യുഎസിലെ ടെക്‌സസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നൂറോളം പേര്‍മരണപ്പെട്ടിരുന്നു. അതിനിടയിലാണ് ന്യൂമെക്‌സിക്കോയിലും പ്രളയമുണ്ടായത്‌.ന്യൂ മെക്സിക്കോയിലെ റുയിഡോസോ മലനിരകൾക്ക് താഴെയുള്ള നദീ തീരത്താണ് വെള്ളപ്പൊക്കമുണ്ടായത്. ഗ്രാമത്തിലെ നിരവധി വീടുകൾ ഒന്നാകെ ഒഴുകി പോയതായാണ് വിവരം. തകർന്ന വീടുകളും കാറുകളും ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ചുറ്റുമുള്ള പർവത നിരകളിൽ നിന്ന് മണ്ണിടിച്ചിലിനോടൊപ്പം പാഞ്ഞെത്തിയ പ്രളയജലം ഒരു ഗ്രാമത്തെയൊന്നാകെ തകർത്തു.

ആൽവി പാർക്കിൽ ക്യാംപ് ചെയ്ത ഒരു കടവെള്ളം കുതിച്ചുയർന്നു, റിയോ റുയിഡോസോയെ കവിഞ്ഞൊഴുകി, നദിക്കരയിലുള്ള ആർവി പാർക്കിൽ മാതാപിതാക്കളോടൊപ്പം ക്യാമ്പ് ചെയ്ത ഏഴ് വയസുകാരനും നാല് വയസുകാരിയും പ്രളയത്തിൽ കാണാതായി. ഇവരുടെ കൂടെയുണ്ടായിരുന്ന ബന്ധുവായ യുവാവിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. വെള്ളപ്പൊക്കത്തിൽ പരിക്കേറ്റ ഇവരുടെ മാതാപിതാക്കളെ ടെക്സസിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button