Uncategorized

കലി അടങ്ങാതെ വി സി; രജിസ്ട്രാര്‍ക്കുള്ള ഇ- ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്ന് പുതിയ നിര്‍ദേശം

തിരുവനന്തപുരം: രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാര്‍ക്കുള്ള ഇ-ഫയലുകള്‍ അനില്‍കുമാറിന് അയക്കരുതെന്നാണ് പുതിയ നിര്‍ദേശം. കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തിയപ്പോഴും സമാനരീതി വി സി തുടര്‍ന്നിരുന്നു. അന്നും രജിസ്ട്രാര്‍ വഴിയെത്തിയ ഫയലുകള്‍ സ്വീകരിച്ചിരുന്നില്ല. അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാര്‍ വഴി നേരിട്ട് അയച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button