ഒന്നരവർഷം മുമ്പ് കാണാതായ ഗൃഹനാഥനെ പൊലീസ് കണ്ടെത്തി
ശ്രീകണ്ഠപുരം: ഒന്നര വർഷം മുമ്പ് കാണാ തായ ഗൃഹനാഥനെ പയ്യാവൂർ പൊലീസ് ക ണ്ടെത്തി. വണ്ണായിക്കടവിലെ ജോജോ അഗ സ്റ്റിനെയാണ് ഗോവയിൽവെച്ച് പയ്യാവൂർ എ സ്.ഐ പവിത്രൻ, സീനിയർ സി.പി.ഒ സി.വി. രജീഷ് എന്നിവരുടെ നേതൃത്വത്തിൽ കണ്ട ത്തിയത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാ ണ് ജോജോയെ കാണാതായത്.
കഴിഞ്ഞ വർഷം ജൂണിൽ പരാതി ലഭിച്ച് കേ സെടുത്ത് അന്വേഷണം നടത്തിയെങ്കിലും ക ണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ തളിപ്പറ ബ്ഡിവൈ.എസ്.പി: കെ.ഇ. പ്രേമചന്ദ്രൻ പ ഴയ കേസുകൾ അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തി ലാണ് ജോജോയെ കാണാതായ കേസിൽ വീണ്ടും അന്വേഷണം നടത്തിയത്.
പയ്യാവൂരിലെത്തിച്ച ജോജോയെ കോടതിയി ൽ ഹാജരാക്കി. സാമ്പത്തിക പ്രയാസത്തെ തുടർന്നാണ് നാടുവിട്ടതെന്ന് ഇയാൾ പൊലീ സിനോട് പറഞ്ഞു. ഗോവയിൽ പച്ചക്കറി സ്ഥാപനത്തിൽ ജോലി ചെയ്‌തുവരികയായി രുന്നു ജോജോ. നേരത്തേ ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നില്ല. അടുത്ത കാലത്ത് ഫോണിൽ ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് പൊലീസിന് ഇയാളെ കണ്ടെത്താൻ സാധിച്ചത്.




