Uncategorized
ഇരിട്ടി കടത്തുംകടവില്‍ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്

ഇരിട്ടി: ഇരിട്ടി കടത്തുംകടവില്‍ വാഹനാപകടം. ഇന്ന് ഉച്ചയോടെ ആയിരുന്നു കടത്തും കടവ് കണ്ണിക്കരി വളവിൽ പിക്കപ് ജീപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം നടന്നത്. ഇരിട്ടി ഭാഗത്തുനിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പും,
ഉളിക്കൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ സഹോദരങ്ങളായ ചെമ്പേരി കരയത്തുംചാൽ സ്വദേശി നവീൻ, ആറളം ഫാം ഒമ്പതാം ബ്ലോക്ക് സ്വദേശിനി ഗ്രീഷ്മ, പിക്കപ്പ് ജീപ്പ് ഡ്രൈവർ ബിനു എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ സ്ഥിരമായി അപകടം നടക്കാറുണ്ടെന്നും, ഉടനടി മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.




