Uncategorized
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ടാപ്പിങ് തൊഴിലാളി മരിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് റബർ ടാപ്പിങ് തൊഴിലാളി മരിച്ചു. കോട്ടയം പനമറ്റം ഇളംകുളം അപ്പു നിവാസിൽ രാജേന്ദ്രൻ (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവും ടാപ്പിങ് തൊഴിലാളിയുമായ ടി.സി. അനൂപ് മോന് പരുക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ മയ്യിൽ കയരളം മൊട്ടയിൽ വച്ചാണ് അപകടം. പെരുവങ്ങൂരിലേക്ക് പോകുമ്പോൾ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ രാജേന്ദ്രൻ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




