Uncategorized

തൊഴിലാളികൾ പണിമുടക്കിൽ ഭാഗമാകുന്നത് സ്വന്തം കൂലി നഷ്ടപ്പെടുത്തി’; ഗണേഷ് കുമാറിന്റെ പരാമർശമറിയില്ലെന്ന് എംഎബേബി

ന്യൂഡല്‍ഹി: സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളി സംഘടനകളും മറ്റ് എന്‍ജിഒ യൂണിയനുകളും സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്നും എം എ ബേബി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ആ നിലപാടിനൊപ്പമാണ് താനെന്നും ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവര്‍ നിറവേറ്റുമെന്നും എം എ ബേബി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് സംയുക്തമായി പണിമുടക്കുന്നത്. നാളെയാണ് അഖിലേന്ത്യാ പണിമുടക്ക്. വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button