Uncategorized
നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും,യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ല,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല :കെബി ഗണേഷ്കുമാർ

തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആർടിസി ജീവനക്കാർ നിലവിൽ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.




