Uncategorized
കേരളത്തിന്റെ ‘നിധി’ സ്വന്തം നാട്ടിലേക്ക്; മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും

കൊച്ചി: മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ‘നിധി’ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. ഉദ്യോഗസ്ഥര്‍ ട്രെയിന്‍ മാര്‍ഗം ജാര്‍ഖണ്ഡിലെത്തിയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൈമാറുക. ആറ് മാസത്തോളം കേരള വനിത-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്.കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.




