Uncategorized
സ്വർണം വാങ്ങാൻ ജ്വല്ലറിയിലേക്കാണോ? ഒരു പവന് ഇന്ന് എത്ര നൽകണം? നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. ഒരു പവൻ (8 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്.
തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ഒരാശ്വാസമെന്ന നിലയിൽ ശനിയാഴ്ച 440 രൂപ കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.




