Uncategorized
സിമന്റ് പാളികൾ അടർന്ന നിലയിൽ; ഭിത്തിയിൽ വിള്ളൽ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി അപകടാവസ്ഥയില്‍

തിരുവനന്തപുരം: എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കെട്ടിടം. വാര്‍ഡുകളുള്‍പ്പെടെ വിവിധ കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയില്‍ ആണ്. പലയിടത്തും സിമന്റ് പാളികള്‍ അടര്‍ന്നിരിപ്പുണ്ട്. മഴക്കാലമായാല്‍ വിള്ളല്‍ വീണ ഭിത്തികളിലൂടെ ചോര്‍ന്നൊലിച്ച് വെള്ളം അകത്തേയ്ക്ക് ഇറങ്ങുന്ന അവസ്ഥയാണ്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന കെട്ടത്തിലാണ് നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നത്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വയോജന സൗഹൃദ വാര്‍ഡിന് മുന്‍ഭാഗത്തെ തൂണ്‍ പൊളിഞ്ഞ നിലയിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ രോഗികളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നിലവില്‍ ഇവിടെ സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അധികൃതരുടെ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.




