Uncategorized

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയിയുടെ ‘മാസ് എൻട്രി’; തമിഴ്നാട്ടിൽ 2016ലെ പോരാട്ടം ആവര്‍ത്തിക്കുമോ?, ചതുഷ്കോണ മത്സരത്തിന് സാധ്യതയേറി

ചെന്നൈ: വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ടിവികെയുടെ പ്രഖ്യാപനത്തോടെ 2026ൽ തമിഴ്നാട്ടിൽ ചതുഷ്കോണ പോരാട്ടത്തിന് സാധ്യതയേറി. വിജയ് മുഖ്യ എതിരാളിയായി കാണുന്ന ഡിഎംകെയ്ക്കാണ് ടിവികെയുടെ പ്രഖ്യാപനത്തിൽ കൂടുതൽ സന്തോഷം എന്നതാണ് യാഥാർത്ഥ്യം. തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെയാണ് പോരാട്ടച്ചിത്രം തെളിഞ്ഞുവരികയാണ്.

2021ൽ 13 പാർട്ടികൾ അടങ്ങിയ വലിയ മുന്നണിയുടെ തലപ്പത്തായിരുന്നു ഡിഎംകെ. എന്നാൽ, മുന്നണിയിൽ മത്സരിക്കാൻ ആറു പാര്‍ട്ടികള്‍ക്ക് മാത്രമാണ് സീറ്റ് കിട്ടിയത്. 234 അംഗ നിയമസഭയിൽ 133 സീറ്റുമായി ഡിഎംകെ തനിച്ച് കേവല ഭൂരിപക്ഷവും നേടി. സിപിഎം അടക്കം പല പാർട്ടികളും കൂടുതൽ സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും ഡിഎംകെ സഖ്യത്തിൽ കാര്യമായ വിള്ളൽ പ്രതീക്ഷിക്കേണ്ട. എഐഎഡിഎംകെയും ബിജെപിയും അടങ്ങുന്ന എൻഡിഎയാണ് പ്രധാന

പ്രതിപക്ഷം. വിജയകാന്തിന്‍റെ ഡിഎംഡികെയും ജികെ വാസന്‍റെ തമിഴ് മാനിലയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നിട്ടുണ്ട്. ടിടിവി ദിനകരനെയും ഒപിഎസ്സിനെയും എൻഡിഎയിൽ എത്തിക്കാൻ ശ്രമം ഊർജ്ജിതമാണ്. വണ്ണിയാർ സമുദായ പാർട്ടിയായ പിഎംകെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയിൽ ആയിരുന്നെങ്കിലും ഇപ്പോൾ അച്ഛൻ രാമദാസും മകൻ അൻപുമണിയും തമ്മിൽ പരസ്യപ്പോരിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button